കുമളിയിൽ KSRTC യാർഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
66

കുമളി: കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി ജംങ്ഷനിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ യാർഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പീരുമേട് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 7245000 രൂപ മുടക്കിയാണ് യാർഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു.