ഐഫോണ്‍ 14 സീരിസിലെ ഏറ്റവും പുതിയ വേര്‍ഷന്‍ പിന്നാലെ കൂടുതല്‍ ഐപാഡുകളും മാക് ബുക്കുകളും വിആര്‍ ഹെഡ്സെറ്റുകളും പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍.
2020ലും 2021വും സംഘടിപ്പിച്ചതുപോലെ ഒക്ടോബര്‍ ഇവന്റ് ഇക്കുറിയും നടത്താനും പുതിയ ഡിവൈസുകള്‍ പുറത്തിറക്കാനുമാണ് കമ്പനിയുടെ പദ്ധതിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. A14 ചിപ്പോടുകൂടിയ ടെന്ത് ജനറേഷന് ഐപാഡ് ഉടനെത്തും. പുത്തന്‍ ഡിസൈനിലാകും ഇവ എത്തുക. ഒക്ടോബറില്‍ മാക് മിനിയും ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.