ബ്ലൂടൂത്ത് ഉപയോഗിച്ച് തുറക്കാവുന്ന കുപ്പി വിപണിയില്‍ എത്തിച്ച് കൊക്ക കോള. ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യവുമായാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി കൊക്ക കോള വിപണിയില്‍ എത്തിയിരിക്കുന്നത്.
കുപ്പിയുടെ അടപ്പിലാണ് ബ്ലൂടൂത്ത് ഘടിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡ് ബോട്ടില്‍ എന്നാണ് പുതിയ പാക്കിങ്ങിന് പേരിട്ടിരിക്കുന്നത്. ദീപാവലിക്ക് ആളുകള്‍ക്ക് ഉപഹാരമായി അയക്കാനാണ് ഈ കുപ്പികള്‍ കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
ബോട്ടില്‍ അയച്ച ആളുടെ ഫോണ്‍ ഉണ്ടെങ്കില്‍ മാത്രമേ കുപ്പി തുറക്കാനാകൂ. അതുകൊണ്ട് തന്നെ ആര്‍ക്കാണോ സമ്മാനമയച്ചത് ദീപാവലി ദിവസം അയാളുടെ പക്കല്‍ എത്തിയാലേ കുപ്പി തുറക്കാനാകൂ. സ്‌നഹിക്കുന്നവര്‍ക്കൊപ്പം ഉത്സവം ആഘോഷിക്കാം എന്ന ആശയമാണ് കമ്പനി ഇതുവഴി മുന്നോട്ട് വയ്ക്കുന്നത്.