പുതിയ കാറിന് തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ ഒരു യുവ വ്യാപാരി. 8.80 ലക്ഷം രൂപ നല്‍കിയാണ് അയര്‍കുന്നം കുടകശേരിയില്‍ വല്യേരിയില്‍ ടോണി വര്‍ക്കിച്ചന്‍ കാറിന് ഫാന്‍സി നമ്പര്‍ വാങ്ങിയത്. അതായത്, ഒരു സാധാരണക്കാരന്‍ കാറ് വാങ്ങാന്‍ മുടക്കുന്ന തുക. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാകും തുക വിനിയോഗിക്കുക എന്നതിനാല്‍ നഷ്ടമായി ഇതിനെ കണക്കാക്കുന്നില്ലെന്ന്് ടോണി പറഞ്ഞു.
കോട്ടയം അച്ചായന്‍സ് ജൂവലറി ഉടമയായ ഇദ്ദേഹം 45.40 ലക്ഷം രൂപ മുടക്കി വാങ്ങിയ കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ് മോഡല്‍ കാറിന് കെ.എല്‍05 എ.വൈ 7777 എന്ന നമ്പര്‍ വാങ്ങാനാണ് ഇത്രയധികം രൂപ നല്‍കി റെക്കോര്‍ഡിട്ടത്. നമ്പരിനായി ഒരാള്‍ കൂടി രംഗത്തു വന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇലേലം നടത്തുകയായിരുന്നു. തന്റെ പഴയ വാഹനങ്ങള്‍ക്കെല്ലാം 7777 എന്ന നമ്പര്‍ ഇദ്ദേഹം വാങ്ങിയിരുന്നു.