ഗൂഗിളിനെ 20 ശതമാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ഇന്ത്യന്‍ വംശജനായ സിഇഒ സുന്ദര്‍ പിച്ചൈ. ലോസ് ഏഞ്ചല്‍സിലെ കോഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. സാമ്പത്തിക അനിശ്ചിതത്വവും പരസ്യ ചെലവ് ചുരുക്കലും മുന്നില്‍കണ്ടു കൊണ്ട് കമ്പനിയെ എങ്ങനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കാമെന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ പരസ്യങ്ങളില്‍ നിന്ന് ഏറ്റവും വരുമാനം നേടിയിരുന്ന കമ്പനിയാണ് ഗൂഗിള്‍. സാമ്പത്തിക ഞരക്കത്തിലൂടെ കടന്നുപോകുന്നതിനാല്‍ ആഗോള തലത്തില്‍ തന്നെ കമ്പനികള്‍ പരസ്യ ചെലവുകള്‍ ചുരുക്കാനുള്ള പദ്ധതിയിലാണ്. ഇതിനെ തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ ആസൂത്രണം തുടങ്ങിയത്.
ഇതു വരെ ലഭ്യമായിരുന്ന റിസോഴ്‌സുകള്‍ കുറയുമ്പോള്‍, ഉള്ളത് പൂര്‍ണമായും ഉപയോഗപ്പെടുത്തി ജീവനക്കാരെ പരമാവധി പ്രയോജനപ്പെടുത്തി 20 ശതമാനം അധിക കാര്യക്ഷമത പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.