വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ ആരംഭിച്ച ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് 20 വനിതാ സംരംഭങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച 400 അപേക്ഷകളില്‍ നിന്നാണ് 20 വനിതകളുടെ സംരംഭങ്ങളെ തെരഞ്ഞെടുത്തത്. ഗൂഗിള്‍ ഇവര്‍ക്ക് സംരംഭം വളര്‍ത്തുന്നതിനുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുകയും, ഫണ്ട് സ്വരൂപണത്തിന് സഹായിക്കുകയും ചെയ്യും. വെബ്, ആന്‍ഡ്രോയിഡ്, ക്ലൗഡ്, പ്രോഡക്ട് സ്ട്രാറ്റജി എന്നിവയിലെല്ലാം ഗൂഗിള്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.
വനിതകള്‍ നയിക്കുന്ന ആസ്പെയര് ഫോര്‍ ഹെര്‍, ബ്രൗണ്‍ ലിവിങ്, കോലേണ് എജ്യൂക്കേഷന്‍, കോമ്മ്യൂഡില്, ഡബ്വേഴ്സ്, എല്ഡ ഹെല്‍ത്ത്, ഫിറ്റ്ബോട്ട്സ്, ഫ്രീസ്റ്റാന്ഡ്, ജംപിങ് മൈന്‍ഡ്സ്, എല്‍എക്സ്എംഇ, മിമെരാകി, മിശ്രി, ഒപോഡ്, പിക് മൈ വര്‍ക്, രംഗ് ദേ, സാവേജ്, സ്പ്രിന്റ് സ്റ്റുഡിയോ, ദി ബ്രിഡ്ജ്, ട്രാക്ക്നൗ, ട്രാഡില് എന്നീ സംരംഭങ്ങളെയാണ് ഗൂഗിള്‍ ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തത്.