കൊളുന്ത് ഉത്പാദനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായി ചെറുകിട തേയില കര്‍ഷകര്‍. മാസങ്ങളായി തുടരുന്ന മഴയാണ് ഉത്പാദനം കുറയാന്‍ കാരണമായത്. കൊളുന്തിന്റെ വില കുത്തനെ ഇടിഞ്ഞതും മഴയെ തുടര്‍ന്ന് കീടനാശിനി തളിക്കാന്‍ സാധിക്കാത്തതുമാണ് തിരിച്ചടിയായത്.
കൊളുന്ത് ക്ഷാമത്തിനിടയിലും വെറും 14 രൂപ മാത്രമാണ് ഒരു കിലോയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അടഞ്ഞു കിടക്കുന്ന എസ്റ്റേറ്റുകളിലെ കൊളുന്തു നുള്ളി ജീവിക്കുന്ന തൊഴിലാളികളെയാണ് ഏറ്റവുമധികം ഇത് ബാധിക്കുന്നത്.