രാജ്യത്തിന്റെ ജിഎസ്ടി വരുമാനം ജൂലൈയില്‍ 28 ശതമാനം വര്‍ധിച്ച് 1.49 ലക്ഷം കോടിയിലെത്തി. 2021 ജൂലൈയില്‍ 116393 കോടിയായിരുന്നു ജിഎസ്ടി വരുമാനം. 2017ല്‍ ജിഎസ്ടി കൊണ്ടുവന്ന ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
2022 ഏപ്രിലിലാണ് ജിഎസ്ടി വരുമാനം ഏറ്റവും ഉയര്‍ന്ന് 1.68 കോടിയിലെത്തിയത്.
വാണിജ്യ വ്യവസായ രംഗം സാമ്പത്തിക ഞരുക്കത്തില്‍ നിന്ന് തിരിച്ചു കയറുന്നതിന്റെ സൂചനയായാണ് ജിഎസ്ടി വരുമാന വര്‍ധനവിനെ വിലയിരുത്തുന്നത്.