ഫോര്‍ബ്സ് റിയല്‍ ടൈം ബില്യണയേഴ്സ് പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഗൗതം അദാനി. സെപ്റ്റംബര്‍ പതിനാറിലെ കണക്ക് പ്രകാരം 155.7 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ടെസ്ല സിഇഒ ഇലോണ്‍ മസ്ക് മാത്രമാണ് അദാനിയേക്കാള്‍ മുന്നിലുള്ള സമ്പന്നന്. 273 ബില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി. അദാനി ഗ്രൂപ് ഓഹരികള്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് ആമസോണ്‍ ഉടമ ജെഫ് ബെസോസിനെ പോലും അദ്ദേഹം പിന്നിലാക്കിയത്. ആദ്യമായാണ് ഒരു ഏഷ്യക്കാരന് ലോകത്തെ രണ്ടാമത്തെ ധനികനാകുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളി വെറും ഒരു മാസത്തിനിടെയാണ് ബെസോസിനെയും മറികടക്കാന്‍ അദാനിക്ക് സാധിച്ചത്.