2000 കോടി രൂപ സമാഹരിക്കാനൊരുങ്ങി പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളായ ടാറ്റ സ്റ്റീല്‍.
നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റ സ്റ്റീല്‍ അറിയിച്ചു. റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് സീരീസുകളിലായാണ് നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്യുക. ഒന്നാമത്തെ സീരീസില്‍ 500 കോടി രൂപ സമാഹരിക്കാന്‍ 10,00,000 രൂപ മുഖവിലയുള്ള 5,000 എന്‍സിഡികള്‍ ഇഷ്യൂ ചെയ്യും. ആദ്യ സീരീസിനുള്ള അലോട്ട്‌മെന്റ് തീയതി സെപ്റ്റംബര്‍ 20നാണ്. 2027 സെപ്റ്റംബര്‍ 20 വരെയായിരിക്കും അതിന്റെ കാലാവധി.
രണ്ടാമത്തെ സീരീസിന് കീഴില്‍, 1,500 കോടി രൂപ സമാഹരിക്കുന്നതിനായി 10,00,000 രൂപ വീതമുള്ള മുഖവിലയുള്ള 15,000 എന്‍സിഡികള്‍ പുറത്തിറക്കും.