ടെക്‌സ്‌റ്റൈല്‍സ് രംഗത്ത് വന്‍ നിക്ഷേപം നടത്തി റിലയന്‍സ്

Related Stories

ടെക്‌സ്റ്റൈല്‍സ് രംഗത്ത് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായി 1592 കോടിയുടെ ഇടപാട് നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ശുഭലക്ഷ്മി പോളിസ്‌റ്റേഴ്‌സിനെയും ശുഭലക്ഷ്മി പോളിടെക്‌സിനെയും 1592 കോടി നല്‍കി ഏറ്റെടുത്തിരിക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ്. രാജ്യത്തെ ഏറ്റവും വലിയ പോളിസ്റ്റര്‍ കമ്പനിയായ റിലയന്‍സ് പോളിസ്റ്ററാണ് ശുഭലക്ഷ്മിയെ ഏറ്റെടുത്തിരിക്കുന്നത്. പോളിസ്റ്റര്‍ ഫൈബര്‍, യാണ്‍സ്, ടെക്‌സ്റ്റൈല്‍ ഗ്രേഡ് ചിപ്പ് നിര്‍മാണ രംഗത്ത് സജീവ സാന്നിധ്യമാണ് ശുഭലക്ഷ്മി പോളിസ്‌റ്റേഴ്‌സ്. ദഹേജ്, സില്‍വാസ എന്നിവിടങ്ങളില്‍ രണ്ട് നിര്‍മാണ ശാലകളും കമ്പനിക്കുണ്ട്.
ആഗോള തലത്തില്‍ തന്നെ പോളിസറ്ററിന്റെ ഡിമാന്‍ഡ് 7 ശതമാനത്തോളം ഉയര്‍ന്നതാണ് ഇത്തരമൊരു ഇടപാടിന് ഇടയാക്കിയതെന്ന് റിലയന്‍സ് വ്യക്തമാക്കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories