ഡോ.റെഡ്ഡീസ് ബ്രാൻഡുകൾ ഏറ്റെടുത്ത് ടോറന്റ്ഗ്രൂപ്പ്

0
200

രാജ്യത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഢീസിന്റെ നാല് ബ്രാൻഡുകളായ സ്റ്റിപ്റ്റോവിറ്റ്- ഇ(styptovit), ഫിനാസ്‌റ്റ്(Finast), ഫിനാൻസ് (Finance), ഡൈനാപ്രസെ(Dyna Presse) എന്നിവ ഏറ്റെടുക്കുവാനൊരുങ്ങി ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്. കരാർ അനുസരിച്ച് ഇതിന്റെ നിർമ്മാണവും, വിതരണവും ടോറന്റ് ഫാർമ ഏറ്റെടുക്കുന്നതായിരിക്കും. ഇന്ത്യയിൽ ഫാർമസ്യൂട്ടിക്കൽ വിപണിയിലുള്ള ടോറന്റ് ഫാർമയുടെ വരുമാനം 8500 കോടി രൂപയാണ്. ടോറന്റ് ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയുമാണിത്. ജൂൺ 2ന് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.