ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ ഇന്ത്യയിലും ഒരുങ്ങുന്നു; സ്റ്റാര്‍ട്ടപ്പിന് 1.7 മില്യണ്‍ നിക്ഷേപം

0
171

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ നിര്‍മാണ പരീക്ഷണങ്ങളിലാണ് ടെസ്ല അടക്കമുള്ള പല വിദേശ കാര്‍ നിര്‍മാതാക്കളും. എന്നാല്‍ ഇന്ത്യക്കാരുടെ സെല്‍ഫ് ഡ്രൈവിങ് കാര്‍ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി സെല്‍ഫ് ഡ്രൈവിങ് കാര്‍ നിര്‍മാണ സ്റ്റാര്‍ട്ടപ്പായ മൈനസ് സീറോ 1.7 മില്യണ്‍ ഡോളര്‍ സീഡ് നിക്ഷേപം സ്വന്തമാക്കിയിരിക്കുകയാണ്. ഓട്ടണോമസ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുമാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുക എന്ന് കമ്പനി അറിയിച്ചു.
മനുഷ്യന്റെ തലച്ചോറിന് സമാനമായാകും ഇത്തരം കാറുകളും ഓട്ടത്തിനിടെ തീരുമാനങ്ങള്‍ എടുക്കുക. ഇതിനായി കുറേയധികം സെന്‍സറുകള്‍ ഘടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും മികച്ച നിര്‍മിത ബുദ്ധി സംവിധാനം ഒരുക്കുകയാണ് ആവശ്യമെന്നും കമ്പനി ഉടമകള്‍ പറഞ്ഞു.
ഗഗന്‍ദീപ് റീഹല്‍, ഗുര്‍സിമ്രന്‍ കല്‍റ എന്നീ യുവാക്കള്‍ 2021ല്‍ ബെംഗളൂരു ആസ്ഥാനമായി ആരംഭിച്ച കമ്പനി ഇതിനകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.