ദക്ഷിണേന്ത്യൻ വിപണിയിലേക്ക് ഈസ്റ്റേൺ

0
98

ദക്ഷിണേന്ത്യൻ ഭക്ഷ്യ വിപണി കീഴടക്കുവാൻ ഇടുക്കിയിൽ നിന്നു മൊരു കമ്പനി. അടിമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ഗ്രൂപ്പാണ്(ഈസ്റ്റേൺ കോണ്ടിമെന്റ്സ്) ഇതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
പൂർണ ഭക്ഷ്യ ഉത്പാദകരായി മാറുവാനുള്ള ലക്ഷ്യവുമായിട്ടാണ് ഈസ്റ്റേൺ ഗ്രൂപ്പ് മുന്നോട്ട് പോകുന്നതെന്നാണ് സിഇഒ മനോജ് ലാൽവാനി വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ശക്തമായ സാന്നിധ്യമാകുവാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു. പ്രഭാത ഭക്ഷണം, മധുര പലഹാര വിതരണം എന്നിവയിലൂടെ വിപണി പിടിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ സുഗന്ധവ്യഞ്ജന, കറിപ്പൊടി, ഭക്ഷ്യോത്പന്ന രംഗത്തെ അതികായന്മാരാണ് ഈസ്റ്റേൺ. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 900 കോടിയുടെ വരുമാനം നേടിയതിൽ ഏറിയപങ്കും ലഭിച്ചത് ഗൾഫ് രാജ്യങ്ങളിൽ നിന്നും, ദക്ഷിണേന്ത്യൻ വിപണികളിൽ നിന്നുമായിരുന്നു. ഇതിനൊപ്പം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിതരണ ശ്യംഖല വർധിപ്പിക്കുവാനും കമ്പനിക്ക് പദ്ധതിയുണ്ട്.