022 നവംബറിലെ ചരക്ക് സേവന നികുതി വരുമാനം 1,45,867 കോടി രൂപയെന്ന് ധനമന്ത്രാലയം.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 11% കൂടുതലാണിത്. തുടര്‍ച്ചയായ ഒൻപതാം മാസമാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 1.40 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തുന്നത്.
എന്നാല്‍, ഒക്ടോബറിനെക്കാള്‍ ഏകദേശം 4% കുറവാണ്.
സിജിഎസ്ടി 25,681 കോടി, എസ്ജിഎസ്ടി 32,651 കോടി, ഐജിഎസ്ടി 77,103 കോടി (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 38,635 കോടി ഉള്‍പ്പെടെ) സെസ് 10,433 കോടി (ചരക്കുകളുടെ ഇറക്കുമതിയില്‍ സമാഹരിച്ച 817 കോടി ഉള്‍പ്പെടെ)ഇങ്ങനെയാണ് കണക്കുകൾ. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 20% വും സേവനങ്ങളുടെയും ചരക്കുകളുടെയും ഇറക്കുമതി ഉള്‍പ്പെടെയുള്ള ആഭ്യന്തര ഇടപാടുകള്‍ക്ക് 2021 വംബറിനേക്കാള് 8% വും ഉയര്‍ന്ന നികുതി ലഭിച്ചു.
                                    
                        


