കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍.
കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്’. അതേസമയം, റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന ചിത്രത്തിന്റെ പരസ്യം വലിയ ചര്‍ച്ചയായിരുന്നു.
കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്ത് വന്ന തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാക്യമാണ് വിവാദമായത്.
എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’.