വിനയന്റെ സംവിധാനത്തില്‍ സിജു വിത്സണ്‍ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണത്തിന് തീയേറ്ററുകളിലേക്കെത്തുന്നു.
ചരിത്ര നായകനായ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്ബതാം നൂറ്റാണ്ടില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്.
ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബര്‍ 8ന് എത്തുന്നത്.
അതേസമയം, മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇക്കുറി ഓണം റിലീസായി എത്തില്ല എന്ന പ്രത്യേകതയുമുണ്ട്.