പാൽക്കുളം മേട്ടിലെ തർക്കം: പരാതി നൽകി വനംവകുപ്പ്

0
76

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പാൽക്കുളംമേട്ടിൽ അനധികൃത പ്രവേശനം തടയുവാൻ വനം വകുപ്പ് സ്ഥാപിച്ച സുരക്ഷ വേലി തകർത്ത സംഭവത്തിൽ പോലീസിൽ പരാതി നൽകി വനംവകുപ്പ്. അനധികൃത ട്രെക്കിങ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങൾ ടൂറിസത്തിന്റെ മറവിൽ നടക്കുന്നതായും, നിരവധി അപകടങ്ങളും, ആത്മഹത്യകളും ഇവിടെ നടന്നതായും പരാതിയിൽ പറയുന്നുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം അനധികൃത ഓഫ് റോഡ് ട്രെക്കിങ്, ഡ്രൈവിങ് എന്നിവ നിരോധിച്ച് ജില്ല കളക്ടർ കഴിഞ്ഞ വർഷം നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കഞ്ഞിക്കുഴി ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് മെംബർമാർക്കെതിരെ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.