റിയൽമി നാർസോ 50 5G ആമസോണിൽ വിൽപ്പന ആരംഭിച്ചു

0
117

റിയൽമി നാർസോ 50 സീരീസിൽ പുതിയതായി പുറത്തിറക്കിയ നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി എന്നീ രണ്ട് സ്മാർട്ട് ഫോണുകളിൽ, റിയൽമി നാർസോ 50 5ജിയുടെ വിൽപ്പന ഇന്ന് മുതൽ ഇന്ത്യയിൽ ആരംഭിച്ചു. ആമസോണിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് വിൽപ്പന ആരംഭിച്ചത്. നിലവിൽ ആമസോണിൽ മാത്രമാകും ഇത് ലഭ്യമാകുക.
” യുവാക്കളെ ലക്ഷ്യമിട്ടാണ് നാർസോ സീരീസ് തയ്യാറാക്കിയിരിക്കുന്നതെന്നും, ഈ സീരീസിൽ മീഡിയ ടെക് 810 5G പ്രോസസർ ഉപയോഗിക്കുന്നതിനാൽ ഉപയോഗിക്കുന്നവർക്ക് ഇത് ശക്തമായ അനുഭവമായിരിക്കുമെന്നുമാണ് റിയൽമി ഇന്റർനാഷണൽ ബിസിനസ് ഗ്രൂപ്പ് പ്രസിഡന്റ് മാധവ് ഷേത്ത് വ്യക്തമാക്കിയിരിക്കുന്നത്. റിയൽമി നാർസോ 50 5Gയുടെ 4GB+64GB വേരിയന്റിന് 15,999 രൂപയും 4GB+128GB വേരിയന്റിന് 16,999 രൂപയും, 6GB+128GB വേരിയന്റിന് 17,999 രൂപയുമാണ് ഇന്ത്യയിലെ വില. ഹൈപ്പർ ബ്ലൂ, ഹൈപ്പർ ബ്ലാക്ക് ഉൾപ്പെടെയുള്ള നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നതാണ്.3