വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ പലിശനിരക്ക് കൂടുതല്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന് 7.00 ശതമാനമായി ഉയര്‍ന്നു. ഇതോടെ
തുടര്‍ച്ചയായ എട്ടാം മാസവും പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിക്ക് മുകളിലെത്തി.
ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം നേരിടുന്നതിന് വരും മാസങ്ങളിലും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് ഉയര്‍ത്തിയേക്കും.