ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ലെന്ഡിങ്കാര്ട്ടും ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയും സഹകരണത്തിന്. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ലെന്‍ഡിങ്കാര്‍ട്ട് ഒപ്പം ചേരുന്നതോടെ ചോളമണ്ഡലത്തില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഡിജിറ്റലാകും. ചെറു നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് ലെന്‍ഡിങ്കാര്‍ട്ട്. ചോളയുമായുള്ള സഹകരണം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ലെന്‍ഡിങ് കാര്‍ട്ടിനെയും സഹായിക്കും.
ഇന്ത്യയിലെല്ലായിടത്തും എത്തിച്ചേരാനും സ്വന്തമായി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന സംരംഭകരെ പിന്തുണയ്ക്കാനുമാണ് തങ്ങളുടെ കൂട്ടായ പരിശ്രമമെന്ന് പങ്കാളിത്തത്തെക്കുറിച്ച് ലെന്‍ഡിങ്കാര്‍ട്ട് സിഇഒ ഹര്ഷ്വര്ധന് ലൂണിയ പറഞ്ഞു.