വിക്രം നായകനാകുന്ന കോബ്ര ആഗസ്റ്റ് 31ന് തിയേറ്ററുകളിലേക്ക്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഒന്നിലധികം വ്യത്യസ്ത ലുക്കുകളില്‍ വിക്രം എത്തും.
കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. ഇര്ഫാന് പത്താന്, റോഷന് മാത്യു, മിയ ജോര്‍ജ്, കെഎസ് രവികുമാര്‍, സര്‍ജാനോ ഖാലിദ്, മിര്‍ണാളിനി രവി എന്നിവരും ചിത്രത്തിലുണ്ട്.
എ.ആര് റഹ്മാനാണ് എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങി.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യും.