ആഭ്യന്തര യാത്രകള്‍ നടത്താന്‍ 1499 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഉത്സവ സീസണില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റീവ് വൈബ്‌സ് ഒണ്‍ലി സെയിലില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നവംബര്‍ ഒന്നു മുതല്‍ 2023 ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലാണ് ഓഫര്‍ ലഭ്യമാകുക. എന്നാല്‍, ഗ്രൂപ്പ് ബുക്കിങ്ങിന് ഓഫറുകള്‍ ബാധകമല്ല.