സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു

0
254

സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കാന്തലൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി. കാന്തലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി മോഹന്‍ദാസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ മല്ലിക രാമകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യവസായ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രതിനിധികളായ അരുണ്‍ സെബാസ്റ്റ്യന്‍, അമല്‍ ജോ അഗസ്റ്റിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കാന്തലൂര്‍ ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പ് ഇന്റേണ്‍ ആതിര തങ്കച്ചന്‍ നന്ദി പറഞ്ഞു.