സീതാരാമം: യുഎഇയില്‍ ഇന്ന് റിലീസ്

0
147

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ഇന്ന് യുഎഇയില്‍ റിലീസ് ചെയ്യും. ദുബായിലെയും അബുദാബിയിലെയും സിനിമയെത്തുന്ന തിയേറ്ററുകളുടെ പേരുകള്‍ ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. സെന്‍സര്‍ ചെയ്ത ശേഷമാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്.
യുദ്ധ പശ്ചാത്തലത്തില്‍ ഒരുക്കിയ സീതാരാമം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. മൃണാള്‍ ഠാക്കൂര്‍ സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.