സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി: തട്ടിപ്പ് കമ്പനി സിഇഒയുടെ പേരില്‍

Related Stories

രാജ്യത്തെ വാക്‌സിന്‍ ഭീമന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ വ്യാജന്മാര്‍. കമ്പനി സിഇഒ അഡാര്‍ പൂനവാലെയാണെന്ന് ചമഞ്ഞായിരുന്നു തട്ടിപ്പ്. വ്യാജ സന്ദേശങ്ങളയച്ചാണ് കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡയറക്ടര്‍മാരിലൊരാളായ സതീഷ് ദേശ്പാണ്ഡേ എന്നയാള്‍ക്ക് പണം കൈമാറാന്‍ ആവശ്യപ്പെട്ടുള്ള വാട്‌സാപ്പ് സന്ദേശമയച്ചുകൊണ്ടായിരുന്നു തട്ടിപ്പ്. പൂനവാലയാണെന്ന് വിശ്വസിച്ച് കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളിലായി പല തവണകളായി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയിരുന്നു. പിന്നീടാണ് പണം ആവശ്യപ്പെട്ടത് പൂനവാലയല്ലെന്ന് കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്ക്് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories